Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Cabinet

കേ​ന്ദ്ര മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന അ​ടു​ത്ത മാ​സം‌; വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ മോ​ദി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ന​രേ​ന്ദ്ര മോ​ദി ആ​ലോ​ചി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന അ​ടു​ത്ത മാ​സം‌ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മു​പ്പ​തി​ല​ധി​കം മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ൽ മാ​റ്റം വ​ന്നേ​ക്കും. പ​ത്തി​ന​ടു​ത്ത് മ​ന്ത്രി​മാ​ർ​ക്ക് രാ​ജി​വ​യ്‌​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ കോ​ച്ചിം​ഗ് പ​ദ്ധ​തി​ക്കു​ള്ള ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഗാ​ന്ധി ജ​യ​ന്തി മു​ത​ൽ ഇ​ത് ന​ട​പ്പാ​ക്കാ​നാ​ണ് ആ​ലോ​ച​ന. അ​തേ​സ​മ​യം, ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ് രൂ​പീ​ക​ര​ണം വൈ​കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​മാ​രെ ബോ​ർ​ഡി​ലേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തി​ൽ ഇ​നി​യും തീ​രു​മാ​ന​മാ​യി​ല്ലെ​ന്നാ​ണ് വി​വ​രം.

National

സം​ഘ​ർ​ഷം വിലയിരുത്തി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ, ത​ന്ത്ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചും കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ സു​ര​ക്ഷാ​കാ​ര്യ സ​മി​തി ച​ർ​ച്ച ന​ട​ത്തി.

ഇ​റാ​നി​ലും ഇ​സ്ര​യേ​ലി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ന്ന​ത​യോ​ഗം ച​ർ​ച്ച ചെ​യ്തു. എ​ന്നാ​ൽ ര​ക്ഷാ​ന​ട​പ​ടി​ക​ളെ​ന്തെ​ന്നു സ​ർ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ചു മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മോ​ദി വി​ശ​ദീ​ക​രി​ച്ചു. മേ​ഖ​ല​യി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും അ​ടു​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്നാ​ണു മോ​ദി പ​റ​ഞ്ഞ​ത്.

മ​ന്ത്രി​സ​ഭാ​സ​മി​തി യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ മോ​ദി ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ചു ച​ർ​ച്ച ന​ട​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സു​ര​ക്ഷാ​കാ​ര്യ മ​ന്ത്രി​സ​ഭാ സ​മി​തി, മേ​ഖ​ല​യി​ലെ വ​ലി​യ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യി​ലും സു​ര​ക്ഷ​യി​ലും ഗു​രു​ത​ര​മാ​യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ​ക​ളു​ടെ സ്ഥി​തി, വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ, ജോ​ലി​ക​ളി​ലും ബി​സി​ന​സു​ക​ളി​ലു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ തു​ട​ങ്ങി​യ​വ​യും സാ​ന്പ​ത്തി​ക, വാ​ണി​ജ്യ പ്ര​തി​സ​ന്ധി​യും കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ സ​മി​തി അ​വ​ലോ​ക​നം ചെ​യ്തു. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ സ​ഹാ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ​തും പ്രാ​യോ​ഗി​ക​വു​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ട് മ​ന്ത്രി​സ​ഭ നി​ർ​ദേ​ശി​ച്ചു.

ഇ​തി​നി​ടെ, ഇ​റാ​ന്‍റെ കൊ​ല്ല​പ്പെ​ട്ട പ​ര​മോ​ന്ന​ത നേ​താ​വ് ഖ​മ​നെ​യ്‌​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ബ​ന്ധം മോ​ശ​മാ​യി​രു​ന്നു​വെ​ന്ന് കേ​ന്ദ്ര​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

2017 മു​ത​ൽ 2024 വ​രെ നാ​ലു ത​വ​ണ ഖ​മ​ന​യ് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടു. നാ​ലു ത​വ​ണ​യും ഇ​റാ​ന്‍റെ ഡ​ൽ​ഹി​യി​ലെ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ത്യ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.

National

രാ​ജ്യ​ത്തെ ആ​ദ്യ​ അ​ണ്ട​ര്‍​വാ​ട്ട​ര്‍ റെ​യി​ല്‍ ​റോ​ഡ് തു​ര​ങ്ക പ​ദ്ധ​തി:​ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

ന്യൂ​​​ഡ​​​ല്‍​ഹി: ആ​​​സാ​​​മി​​​ല്‍ ബ്ര​​​ഹ്മ​​​പു​​​ത്ര ന​​​ദി​​​ക്ക് അ​​​ടി​​​യി​​​ല്‍ രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ 34 കി​​​ലോ​​​മീ​​​റ്റ​​​ര്‍ നീ​​​ള​​​മു​​​ള്ള അ​​​ണ്ട​​​ര്‍ വാ​​​ട്ട​​​ര്‍ റെ​​​യി​​​ല്‍ റോ​​​ഡ് തു​​​ര​​​ങ്കപാത നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് കേ​​​ന്ദ്ര മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന സാ​​​മ്പ​​​ത്തി​​​ക കാ​​​ര്യ മ​​​ന്ത്രി​​​സ​​​ഭാ​​​ സ​​​മി​​​തി​​​യാ​​​ണ് 18,662 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ല്‍ നി​​​ര്‍​മി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി​​​യ​​​ത്.

18,509 കോ​​​ടി ചെ​​​ല​​​വി​​​ലു​​​ള്ള മൂ​​​ന്ന് റെ​​​യി​​​ൽ​​​വേ മ​​​ൾ​​​ട്ടി ട്രാ​​​ക്കിം​​​ഗ് പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും 11,079 കോ​​​ടി ചെ​​​ല​​​വി​​​ലു​​​ള്ള മൂ​​​ന്ന് ദേ​​​ശീ​​​യ പാ​​​താ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

തുരങ്ക പ​​​ദ്ധ​​​തി ആ​​​സാം, അ​​​രു​​​ണാ​​​ച​​​ല്‍​പ്ര​​​ദേ​​​ശ്, നാ​​​ഗാ​​​ലാ​​​ന്‍​ഡ്, മ​​​റ്റ് വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്ക് ഗ​​​ണ്യ​​​മാ​​​യ നേ​​​ട്ട​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കും.

National

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, ഗു​​​ജ​​​റാ​​​ത്ത് പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ലി​​​ന് 2,781 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, ഗു​​​ജ​​​റാ​​​ത്ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള 224 കി​​​ലോ​​​മീ​​​റ്റ​​​ർ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക്കും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സാ​​​ന്പ​​​ത്തി​​​ക​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള മ​​​ന്ത്രി​​​സ​​​ഭാ സ​​​മി​​​തി അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. മൊ​​​ത്തം 2,781 കോ​​​ടി രൂ​​​പ​​​യാ​​​ണു ചെ​​​ല​​​വ്.

ദേ​​​വ​​​ഭൂ​​​മി ദ്വാ​​​ര​​​ക (ഓ​​​ഖ) - ക​​​നാ​​​ല​​​സ് റെ​​​യി​​​ൽ​​​വേ ലൈ​​​ൻ ഇ​​​ര​​​ട്ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് 1,457 കോ​​​ടി​​​യും ബ​​​ദ്‌​​​ലാ​​​പു​​​രി​​​നും ക​​​ർ​​​ജ​​​ത്തി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള മൂ​​​ന്നും നാ​​​ലും റെ​​​യി​​​ൽ​​​വേ ലൈ​​​നു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് 1,324 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്. ഏ​​​ക​​​ദേ​​​ശം 585 ഗ്രാ​​​മ​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് റെ​​​യി​​​ൽ​​​വേ ലൈ​​​നു​​​ക​​​ൾ.

ക​​​ൽ​​​ക്ക​​​രി, ഉ​​​പ്പ്, സി​​​മ​​​ന്‍റ്, ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ച​​​ര​​​ക്കു​​​ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് പു​​​തി​​​യ റെ​​​യി​​​ൽ ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. പ്ര​​​തി​​​വ​​​ർ​​​ഷം 180 ട​​​ണ്‍ അ​​​ധി​​​ക ച​​​ര​​​ക്കു ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് പാ​​​ത കാ​​​ര​​​ണ​​​മാ​​​കും.

പ​​​രി​​​സ്ഥി​​​തി​​​സൗ​​​ഹൃ​​​ദ​​​മാ​​​യ ച​​​ര​​​ക്കു​​​ഗ​​​താ​​​ഗ​​​ത​​​ത്തി​​​ലൂ​​​ടെ മാ​​​ത്രം മൂ​​​ന്നു കോ​​​ടി ലി​​​റ്റ​​​ർ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യും 16 കോ​​​ടി കി​​​ലോ​​​ഗ്രാം കാ​​​ർ​​​ബ​​​ണ്‍ ഡ​​​യോ​​​ക്സൈ​​​ഡും കു​​​റ​​​യ്ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. 64 ല​​​ക്ഷം മ​​​ര​​​ങ്ങ​​​ൾ വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് തു​​​ല്യ​​​മാ​​​ണി​​​തെ​​​ന്നും കേ​​​ന്ദ്രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

പൂ​​​ന മെ​​​ട്രോ:9,858 കോ​​​ടി​​​ക്ക് അം​​​ഗീ​​​കാ​​​രം

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ പൂ​​​ന മെ​​​ട്രോ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യു​​​ടെ 9,857.85 കോ​​​ടി രൂ​​​പ​​​യു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. പൂ​​​ന​​​യി​​​ലെ ഐ​​​ടി ഹബ്ബു​​​ക​​​ൾ, വാ​​​ണി​​​ജ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, പ്ര​​​ധാ​​​ന റ​​​സി​​​ഡ​​​ൻ​​​ഷ​​​ൽ പോ​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ​​​യെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന 28 സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന 31.6 കി​​​ലോ​​​മീ​​​റ്റ​​​ർ എ​​​ല​​​വേ​​​റ്റ​​​ഡ് മെ​​​ട്രോ റെ​​​യി​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്കാ​​​ണു ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ലു​​​ള്ള​​​ത്.

Latest News

Corehub Up